KeralaLatest

ആരോഗ്യ സര്‍വ്വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു

“Manju”

തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ മെയ് 8 മുതല്‍ 16 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആരോഗ്യ സര്‍വ്വകലാശാലയുടെ തീരുമാനം.

മെയ് ഏഴു മുതല്‍ 18 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മെയ് 19 മുതല്‍ പരീക്ഷകള്‍ പുനരാരംഭിക്കുമെന്നും പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

മെയ് 8 രാവിലെ ആറു മണി മുതല്‍ മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാനനുമതി നല്‍കിയിരിക്കുന്നത്. അനാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Related Articles

Back to top button