IndiaKeralaLatest

തൃണമൂല്‍ അക്രമം; കേന്ദ്രസംഘം ഗവര്‍ണറെ കണ്ടു

“Manju”

ബംഗാള്‍: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമസംഭവങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ എത്തിയ കേന്ദ്രസംഘം സംസ്ഥാനത്തെ സന്ദര്‍ശനം തുടരുന്നു. കൊല്‍ക്കത്തയില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ക്കറുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ സംസ്ഥാനത്തെ സംഘര്‍ഷങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സംഘത്തിന് നല്‍കുമെന്നാണ് കരുതപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന മെയ് രണ്ടിന് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ആക്രമസംഭവങ്ങളെ കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

14 ബി.ജെ.പി പ്രവര്‍ത്തകരാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. രൂക്ഷമായ ആക്രമണങ്ങള്‍ നടന്ന സോനാര്‍പ്പൂര്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു. അക്രമത്തിന് ഇരകളായവരുമായി സംഘം വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി വി.മുരളീധരന് നേരേ നടന്ന ആക്രമണവും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

Related Articles

Back to top button