IndiaKeralaLatest

വെന്‍റിലേറ്റര്‍ ലഭിച്ചില്ല; കോവിഡ് രോഗി ശ്വാസം കിട്ടാതെ മരിച്ചു

“Manju”

ചെങ്ങന്നൂര്‍: വെന്‍റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കോവിഡ് ബാധിതനായ വയോധികന്‍ ശ്വാസം മുട്ടി മരിച്ചു. തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി എട്ടൊന്നില്‍ വീട്ടില്‍ എ.വി.തോമസ് (64) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്ബാണ് തോമസിന്‍റെ മുത്തമകന്‍ ടിനോ ഡല്‍ഹിയില്‍ നിന്ന് വീട്ടിലെത്തിയത്. തുടര്‍ന്ന് കോ വിഡ് സ്ഥിരീകരിച്ചു. ടിനോ ഇപ്പോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചു.
ഏപ്രില്‍ 30ന് ആണ് തോമസിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓര്‍മ്മക്കുറവുള്ള തോമസ് അവിടെ നിന്ന് ആശുപത്രി അധികൃതര്‍ അറിയാതെ പുറത്തേക്ക് പോവുകയും പിന്നീട് പൊലീസ് ഇടപെട്ട് വീണ്ടും തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തോമസിനെ മകന്‍ ടിനോ ചികിത്സയില്‍ കഴിയുന്ന തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ രാത്രിയോടെ ശ്വാസതടസം അനുഭവപ്പെ ടുകയും സ്ഥിതി വഷളാവുകയുമായിരുന്നു.
തിരുവല്ലയിലെ ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റ് തോമസിനെ മധ്യ തിരുവിതാംകൂറിലെ മറ്റ് ആശുപത്രികളിലും കൊണ്ടുപോയെങ്കിലും വെന്‍റിലേറ്റര്‍ ലഭിച്ചില്ല. തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്.
ഭാര്യ: കൊച്ചുമോള്‍, മക്കള്‍: ടിനോ, ടിജോ, ടിബിന്‍. മരുമകള്‍: ജാസ്മിന്‍. സംസ്കാരം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ഉമയാറ്റുകര സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടത്തി.

Related Articles

Back to top button