IndiaLatest

വാക്​സിനേഷന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിക്കാന്‍ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: ഫലപ്രാപ്തി കൂട്ടുമെന്ന വസ്തുത കണക്കിലെടുത്ത് ഓക്​സ്​ഫെഡ്​- ആസ്​ട്രേ സെനിക്ക കോവിഷീല്‍ഡ്​ വാക്​സിന്റെ രണ്ട്​ ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട്​ വിദഗ്​ധസമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തയാഴ്​ച തീരുമാനമുണ്ടാകുമെന്നാണ്​ സൂചന.

രണ്ട്​ ഡോസുകള്‍ക്കിടയിലെ കാലാവധി ദീര്‍ഘിപ്പിക്കുന്നത്​ വാക്​സിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നാണ്​ വിലയിരുത്തല്‍ . അതെ സമയം നേരത്തെ കോവിഷീല്‍ഡ്​ വാക്​സിന്റെ ഇരു ഡോസുകള്‍ക്കിടയിലെ ഇടവേള നാലാഴ്​ചയില്‍ നിന്ന്​ ആറാഴ്​ചയായി വര്‍ധിപ്പിച്ചിരുന്നു.

ഇടവേള വര്‍ധിപ്പിക്കുന്നത്​ വഴി രാജ്യത്തെ വാക്​സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട സമ്മര്‍ദം ഒരു പരിധി വരെ കുറക്കാനാകുമെന്നാണ്​ പ്രതീക്ഷ. ലാന്‍സെറ്റ്​ ജേണല്‍ നടത്തിയ പഠനത്തില്‍ 12 ആഴ്​ചത്തെ ഇടവേളയില്‍ കോവിഷീല്‍ഡ്​ വാക്​സിന്‍ നല്‍കുന്നത്​ 81.3 ശതമാനം ഫലപ്രദമാണെന്ന്​ കണ്ടെത്തിയിരുന്നു. വാക്​സിന്‍ നല്‍കുന്നതിലെ ഇടവേള ആറാഴ്​ചയില്‍ താഴെയാണെങ്കില്‍ ഫലപ്രാപ്​തി 55.1 ശതമാനമായി കുറയുമെന്നും ഏജന്‍സി കണ്ടെത്തിയിരുന്നു.

യു.കെ വാക്​സിന്റെ രണ്ട്​ ഡോസ്​ 12 ആഴ്​ചത്തെ ഇ​ടവേളയിലാണ്​ നല്‍കുന്നത്​. അതെ സമയം കാനഡയില്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള 16 ആഴ്​ചയാണ്​. ഇന്ത്യയിലും ഇത്തരത്തില്‍ വാക്​സിന്‍ ഡോസുകളുടെ ഇടവേള വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ പേര്‍ക്ക്​ ഒന്നാം ഡോസ്​ വാക്​സിന്‍ നല്‍കാന്‍ അത്​ സഹായിക്കുമെന്നാണ് കണക്കു കൂട്ടല്‍ .

Related Articles

Back to top button