KeralaLatest

18-45 വയസ് വരെയുള്ളവര്‍ക്ക് ഒറ്റയടിക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയില്ല

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു രോഗങ്ങളുള്ളവര്‍ക്ക് വാക്‌സിന്‍ കുത്തിവെയ്‌പ്പെടുക്കുന്നതിന് മുന്‍ഗണന നല്‍കും. രോഗമുള്ളവരുടെയും ക്വാറന്റെയ്‌നില്‍ കഴിയുന്നവരുടെയും വീടുകളില്‍ പോകുന്ന വാര്‍ഡുതല സമിതിയിലുള്ളവര്‍ക്കും മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ വേളയില്‍ വാര്‍ഡുതല സമിതിക്കാര്‍ക്ക് രോഗികളുടെ വീടുകളില്‍ പോകേണ്ടതിനാല്‍ വാര്‍ഡുകളില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തു പോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം. ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യത്തിന് ഇല്ലാതെ വരുമ്ബോഴുള്ള പ്രയാസം പരിഹരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും പരിശീലനം നല്‍കി അവരുടെ സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button