IndiaKeralaLatest

കേരളത്തിൽ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. പി എ തോമസ് അന്തരിച്ചു

“Manju”

കേരളത്തിലെ ആദ്യത്തെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. പി എ തോമസ്  അന്തരിച്ചു | thiruvananthapuram medical college plastic surgery department  former director doctor p a ...
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. പി എ തോമസ് (92) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി-പ്ലാസ്റ്റിക് സർജറി വിഭാഗം ഡയറക്ടറായിരുന്നു ഡോക്ടർ. സർക്കാർ മെഡിക്കൽ കോളജിൽ ആദ്യമായി പ്ലാസ്റ്റിക് സർജറി വിഭാഗം തുടങ്ങിയതും ഡോ. തോമസായിരുന്നു.
റാന്നി സ്വദേശിയായ ഡോ.തോമസ് മുംബൈ ഗ്രാൻഡ് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും എംഎസും പൂർത്തിയാക്കിയ ഡോക്ടർ യുകെയിലെ ഈസ്റ്റ് ഗ്രിൻസെഡിൽ പ്ലാസ്റ്റിക് സർജറി പരിശീലനം പൂർത്തിയാക്കിയ ശേഷം സംസ്ഥാനത്ത് ആദ്യത്തെ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെൻറിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടക്കമിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി-പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളുടെ ഡയറക്ടറായാണ് വിരമിച്ചത്. അസോസിയേഷന് ഓഫ് പ്ലാസിറ്റിക് സർജൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡൻറായ ആദ്യത്തെ മലയാളിയാണ്
ലീലയാണ് ഭാര്യ. ഡോ. റോഷൻ തോമസ് ( അനസ്തസ്യോളജിസ്റ്റ്, പുനെ), ഡോ. ഉഷാ ടൈറ്റസ് ഐ എ എസ്( മുൻ പ്രിൻസിപ്പൽ സെക്രട്ടറി, കേരള), ഡോ.ആഷാ തോമസ് ഐ എ എസ് (അഡി.ചീഫ് സെക്രട്ടറി, കേരള) എന്നിവരാണ് മക്കൾ.

Related Articles

Back to top button