IndiaKeralaLatest

ലോക്ഡൗണില്‍ ആവശ്യക്കാർക്ക് ഭക്ഷണം വീടുകളിലെത്തിക്കും: മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം : ലോക്ഡൗണില്‍ ആരും പട്ടിണികിടക്കില്ല, ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനകീയ ഹോട്ടലുകളും, കമ്മ്യൂണിറ്റി കിച്ചണുകളും പ്രവര്‍ത്തിക്കും. ആവശ്യക്കാരെ കണ്ടെത്തി ഭക്ഷണം വീടുകളില്‍ എത്തിച്ചുകൊടുക്കും. തദ്ദേശസ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കുമെന്നും , ഇതിനുള്ള നടപടികല്‍ സ്വീകരിച്ചിട്ടുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാഹം, മരണം, രോഗിയെ സന്ദര്‍ശിക്കല്‍, രോഗിയെ ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. എന്നാല്‍ അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകുന്നവര്‍ പോലീസില്‍ നിന്നും പാസ് വാങ്ങണം.
ലോക്ഡൗണ്‍ സമയത്ത് തട്ടുകടകള്‍ തുറക്കരുത്. വാഹന വര്‍ക്കഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം. ഹാര്‍ബറില്‍ ആള്‍ക്കൂട്ടം ഉണ്ടാക്കുന്ന ലേലം ഒഴിവാക്കണം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. വിവിധഭാഷാ തൊഴിലാളികള്‍ക്ക് നിര്‍മ്മാണ സ്ഥലത്ത് തന്നെ താമസസൗകര്യവും ഭക്ഷണവും കരാറുടമയോ ഉടമസ്ഥനോ നല്‍കണം.
ഭക്ഷണം കഴിക്കല്‍, ടിവി കാണല്‍, പ്രാര്‍ഥന നടത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ വീട്ടിനുള്ളിലും കൂട്ടമായി ചെയ്യരുത്. അയല്‍പക്കവുമായി ബന്ധപ്പെടുമ്ബോള്‍ ഇരട്ട മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് യാത്ര ചെയ്ത് വരുന്നവര്‍ കൊറോണ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button