Latest

തമിഴ്​നാട്ടില്‍ മെയ്​ 10 മുതല്‍​ 24 വരെ ലോക്​ഡൗണ്‍

“Manju”

ന്യൂഡല്‍ഹി: തമിഴ്​നാട്ടില്‍ രണ്ടാഴചത്തേക്ക്​ സമ്പൂര്‍ണ്ണ ലോക്​ഡൗണ്‍ പ്രഖ്യാപിച്ച്‌​ മുഖ്യമന്ത്രി എം.കെ സ്​റ്റാലിന്‍ ഉത്തരവിറക്കി. കോവിഡ്​ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ്​ നടപടി. മെയ്​ 10 മുതല്‍ മെയ്​ 24 വരെയായിരിക്കും ലോക്​ഡൗണ്‍. തിങ്കളാഴ്​ച പുലര്‍ച്ചെ നാല്​ മണിക്ക്​ തുടങ്ങുന്ന ലോക്​ഡൗണ്‍ മെയ്​ 24ന്​ നാല്​ മണി വരെ നീളും.ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ്​ ലോക്​ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്ന്​ സ്​റ്റാലിന്‍ അറിയിച്ചു. വിവിധ ജില്ലാ കലക്​ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും മെഡിക്കല്‍ രംഗത്തെ വിദഗ്​ധരുടേയും അഭിപ്രായം പരിഗണിച്ചാണ്​ ലോക്​ഡൗണ്‍ തീരുമാനമെന്നും അദ്ദേഹം വ്യക്​തമാക്കി.

Related Articles

Back to top button