ErnakulamKeralaLatest

കൊച്ചി നഗരസഭ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

കൊച്ചി: കൊച്ചി നഗരസഭ കൗണ്‍സിലര്‍ കെ.കെ. ശിവന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ശനിയാഴ്ച രാവിലെ നില വഷളാവുകയും, മരണം സംഭവിക്കുകയുമായിരുന്നു. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തും. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോര്‍ഡ് ആന്റ് ജനറല്‍ വര്‍ക്കേസ് ജില്ലാ സെക്രട്ടറിയുമായിരുന്നു. ജില്ലയില്‍ ഇന്നലെ 5361 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്ബര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 5238 പേരാണ്. ഇതില്‍ 12 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 59095 ആണ്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 98454 ആണ്.

Related Articles

Back to top button