IndiaKeralaLatest

11000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

“Manju”

 

മുത്തങ്ങ ; സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് എന്ന വ്യാജേന കര്‍ണ്ണാടകയില്‍ നിന്നും കടത്തിയ 11000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും മുത്തങ്ങയില്‍ വച്ചാണ് സ്പിരിറ്റ് പിടികൂടിയത്. കേരളത്തിലെ വിവിധ ഇടങ്ങളിലെ മദ്യ നിര്‍മ്മാണത്തിനായി എത്തിച്ച സ്പിരിറ്റ് എന്നാണ് ആണ് പ്രാഥമികനിഗമനം.

മുത്തങ്ങക്കടുത്ത പൊന്‍കുഴിയില്‍ സംശയാസ്പദമായ രീതിയില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് ബാരലുകളില്‍ സൂക്ഷിച്ച സ്പിരിറ്റ്പിടികൂടിയത്.മുത്തങ്ങയിലൂടെ വ്യാപകമായി സ്പിരിറ്റ് കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ആണെന്ന് വാഹന ഉടമകള്‍ മൊഴി നല്‍കിയെങ്കിലും പരിശോധനയില്‍ അതല്ലെന്ന് തെളിഞ്ഞു.മലപ്പുറം വയനാട് കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലേക്ക് മദ്യം നിര്‍മ്മാണത്തിനായി എത്തിച്ച സ്പിരിറ്റ് എന്നാണ് എക്‌സൈസിന്റെ നിഗമനം.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ മറവില്‍ മദ്യ വിതരണത്തിനായി എത്തിച്ച സ്പിരിറ്റ് ആണെന്ന് സംശയവും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്. ഇത്തരത്തില്‍ വ്യാപകമായി കേരളത്തിലേക്ക് സ്പിരിറ്റ് എത്തിച്ചിട്ടുണ്ട് എന്ന് സംശയം ഉദ്യോഗസ്ഥര്‍ക്കുണ്ട്… അതുകൊണ്ടുതന്നെ ജില്ലയിലെ മുഴുവന്‍ ചെക്ക് പോസ്റ്റുകളിലും വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് തീരുമാനം.

വാഹനവും സ്പിരിറ്റും നാളെ ബത്തേരി കോടതിയില്‍ ഹാജരാക്കും. വാഹന ഉടമ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതായി എക്‌സൈസ് സംഘം അറിയിച്ചുഎക്‌സൈസ് പ്രീവന്റീവ് ഓഫീസര്‍മാരായ ജി.അനില്‍ കുമാര്‍, പി.പി ശിവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാബു സി.ഡി, സനൂപ് എം.സി, പ്രമോദ് കെ.പി, നിഷാദ് വി.ബി, സുരേഷ് എം., മാനുവല്‍ ജിംസന്‍ ടി.പി, ജിതിന്‍ പി പോള്‍, സുധീഷ്.വി.,അനില്‍ എ, ജലജ എം.ജെ, വിബിത ഇ.വി. എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button