KeralaLatest

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി

“Manju”

പത്തനംതിട്ട: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രോട്ടോകോള്‍ നിബന്ധനകളും അതിതീവ്ര നിയന്ത്രണങ്ങളും നടപ്പിലാക്കുമ്പോൾ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി ജില്ലാ പോലീസ് മേധാവി. നിയന്ത്രണങ്ങളുടെ പേരില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് പോലീസ് തടസ്സം നില്‍ക്കില്ലെന്നും അറിയിച്ചു . മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അറിയിച്ചു .

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്കു താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ഉടമയോ കരാറുകാരനോ യാത്രാസൗകര്യം ഒരുക്കേണ്ടതും, അത്തരം യാത്രകള്‍ക്ക് പോലീസ് അനുമതി നല്‍കുന്നതുമാണെന്നും പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button