IndiaLatest

കോവിഡ്​ അഴിമതി തടയാന്‍ ‘കേരള മോഡല്‍’

“Manju”

ബംഗളൂരു: ബംഗളൂരു കോര്‍പ്പറേഷനിലെ വാര്‍ റൂമുകള്‍ കേന്ദ്രീകരിച്ച്‌​ നടക്കുന്ന അഴിമതിക്ക് തടയിടാന്‍ ‘കേരള മോഡല്‍’ നടപ്പാക്കണമെന്ന്​ വിദഗ്​ധ സമിതി റിപ്പോര്‍ട്ട്​. കോവിഡ്​ ബെഡ്​ അഴിമതി പുറത്തുവന്ന സാഹചര്യത്തില്‍ ബംഗളൂരു കോര്‍പറേഷന്​ കീഴിലെ സെന്‍ട്രല്‍ ഹോസ്​പിറ്റല്‍ ബെഡ്​ മാനേജ്​മെന്റ് സിസ്​റ്റം (സി.എച്ച്‌​.ബി.എം.എസ്​) സുതാര്യവും അഴിമതിമുക്തവുമാക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്​ ‘കേരള മോഡല്‍’ മാതൃകയാക്കണമെന്ന്​ ചൂണ്ടിക്കാട്ടിയത്​.

കേരള സര്‍ക്കാറിന്റെ കോവിഡ്​ 19 ജാഗ്രത പോര്‍ട്ടലിന്റെ മാതൃകയില്‍ സമഗ്രമായ ഡാഷ്​ബോര്‍ഡാണ്​ ബി.ബി.എം.പിയും സജ്ജമാക്കേണ്ടതെന്ന് ​ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിന്റെ കോവിഡ്​ ജാഗ്രത വെബ്​​സറ്റ്​ വഴി പ്രതിദിനമുള്ള കോവിഡ്​ റിപ്പോര്‍ട്ടുകളും സജീവ കേസ് ​ സംബന്ധിച്ച വിശദാംശങ്ങളും വാക്​സിനേഷന്‍, ഹോട്ട്​സ്​പോട്ടുകള്‍ തുടങ്ങിയവ വഴി അറിയാനാകും.

ബി.ബി.എം.പിയുടെ​ സി.എച്ച്‌​.ബി.എം.എസ് വെബ്​സൈറ്റില്‍ വിവിധ ആശുപത്രികളിലെ സര്‍ക്കാര്‍ ​കോട്ടയില്‍ ലഭ്യമായ കോവിഡ്​ ബെഡുകളുടെ വിവരം മാത്രമാണുള്ളത്​. കോവിഡ്​ ജാഗ്രത പോര്‍ട്ടല്‍ മാതൃകയില്‍ വിവിധ സേവനങ്ങളും പ്രതിദിന റിപ്പോര്‍ട്ട്​ സംവിധാനം, അംഗീകൃത ഏജന്‍സിയെ സെക്യൂരിറ്റി ഓഡിറ്റിങ്​​ തുടങ്ങിയവയും ഉള്‍പ്പെടുത്തി സി.എച്ച്‌​.ബി.എം.എസ് കൊടുത്താല്‍ കാര്യക്ഷമമാക്കണമെന്നാണ്​ സമിതിയുടെ നിര്‍ദേശം. അതെ സമയം ബംഗളൂരു കോര്‍പറേഷനിലെ വാര്‍ റൂമുകള്‍ കേന്ദ്രീകരിച്ച്‌​ നടന്ന കോവിഡ്​ ബെഡ്​ അഴിമതിയുമായി ബന്ധപ്പെട്ട്​ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്​ അന്വേഷിക്കുന്ന കേസില്‍ രണ്ട്​ ഡോക്​ടര്‍മാരടക്കം നാലുപേര്‍ അറസ്​റ്റിലായിട്ടുണ്ട്.

 

Related Articles

Back to top button