IndiaKeralaLatest

ഡല്‍ഹിയില്‍ രണ്ട്​ ഡോസ്​ വാക്​സിനെടുത്ത ഡോക്​ടര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

“Manju”

 

ന്യൂഡൽഹി: ഡല്‍ഹിയില്‍ രണ്ട്​ ഡോസ്​ വാക്​സിനുമെടുത്ത ഡോക്​ടര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു.സരോജ ആശുപത്രിയിലെ സര്‍ജനായ ഡോ.അനില്‍ കുമാര്‍ റാവത്ത്​(58) ആണ്​ കോവിഡ്​ ബാധയെ തുടര്‍ന്ന്​ മരിച്ചത്​.

വാക്​സിനെടുത്തതിന്​ ശേഷവും പല ഡോക്​ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്​ സ്ഥിരീകരിക്കുന്നുണ്ട്​. പക്ഷേ ഇത്തരത്തിലൊരു മരണം ഇതാദ്യമാണ്​. ഏകദേശം 12 ദിവസങ്ങള്‍ക്ക്​ മുമ്ബാണ്​ ഡോക്​ടര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്​. ആദ്യം ഡോക്​ടര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. പിന്നീട്​ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും സഹപ്രവര്‍ത്തകരില്‍ ഒരാളായ ഡോ.ഭരദ്വാജ്​ പറഞ്ഞു

Related Articles

Back to top button