IndiaLatest

കോവാക്‌സിന്റെ നേരിട്ടുള്ള വിതരണം ആരംഭിച്ചു

“Manju”

ഡല്‍ഹി: ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നല്‍കുന്ന നടപടികള്‍ ആരംഭിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 14 സംസ്ഥാനങ്ങള്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ആ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല. ദക്ഷിണേന്ത്യയില്‍ ആന്ധ്രപ്രദേശിനും തമിഴ് നാടിനും തെലങ്കാനയ്ക്കുമാണ് കോവാക്‌സിന്‍ വിതരണം ചെയ്യുന്നത്.

25 ലക്ഷം ഡോസ് കോവാക്‌സിനാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനിയോട് ചര്‍ച്ച തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ദക്ഷിണേന്ത്യയില്‍ രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വാക്‌സിന്റെ വിതരണത്തിന്റെ ആദ്യ പട്ടികയില്‍ കേരളത്തെക്കൂടി ഉള്‍പ്പെടുത്താതിരുന്നതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റിയും ഉയര്‍ന്ന് നില്‍ക്കുന്ന മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നിവയാണ് 14 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. വാക്‌സിന്റെ ലഭ്യതയനുസരിച്ച്‌ മറ്റ് സംസ്ഥാനങ്ങളെ പരിഗണിക്കുമെന്ന് ഭാരത് ബയോടെക് അറിയിച്ചു.

Related Articles

Back to top button