IndiaKeralaLatest

പത്തനംതിട്ടയില്‍ വിവാഹത്തിന് എത്തിയത് 75 പേര്‍

“Manju”

 

പത്തനംതിട്ട: പത്തനംതിട്ടയില്‍ ലോക്ക്ഡൗണില്‍ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ വിവാഹം നടത്തിയ സംഭവത്തില്‍ വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍ക്കെതിരെയും കേസെടുത്തു.
20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ 75 പേര്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി. പത്തനംതിട്ട നഗര പരിധിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുളള വള്ളിക്കോട്ടാണ് സംഭവം നടന്നത്.
വള്ളിക്കോട്ടെ കണ്‍വെന്‍ഷന്‍ സെന്ററില്‍കഴിഞ്ഞദിവസം രാവിലെ പത്ത് മണിക്കായിരുന്നു വിവാഹം. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വിവാഹത്തിന് അനുമതി തേടിയിരുന്നു. എന്നാല്‍ 20 പേര്‍ക്ക് പങ്കെടുക്കാനുളള അനുവാദമാണ് നല്‍കിയിരുന്നത്. വിവാഹത്തില്‍ 75 പേര്‍ പങ്കെടുത്തു.
തുടര്‍ന്ന് പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തു‌ടര്‍ന്ന് കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു.

Related Articles

Back to top button