IndiaLatest

വാ​ക്സി​ന്‍ സ്റ്റോ​ക്ക് ചെ​യ്യാ​തെ ക​യ​റ്റു​മ​തി ന​ട​ത്തി​യ​ത് ദീ​ര്‍​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ്

“Manju”

ന്യൂ​ഡ​ല്‍​ഹി: കേന്ദ്രം സു​പ്രിം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച വാ​ക്സി​ന്‍ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്റെ ഉ​ള്ള​ട​ക്കം മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​തി​ല്‍ കോ​ട​തി​ക്ക് അ​തൃ​പ്തി. വാ​ക്സി​ന്‍ ന​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി ഇ​ട​പെ​ട​രു​തെന്നാണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യക്തമാക്കിരിക്കുന്നത് .

വാ​ക്സി​ന്‍ ന​യം പാ​ളി​യെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പൊ​തു​വേ​യു​ള്ള​ത്. ഇ​തു​വ​രെ ഇ​ന്ത്യ ക​യ​റ്റി അ​യ​ച്ച​ത് 6.60 കോ​ടി ഡോ​സ് വാ​ക്സി​നാ​ണ്. ഇ​ന്ത്യ​യി​ല്‍​നി​ന്ന് 93 രാ​ജ്യ​ങ്ങ​ള്‍ 6.60 കോ​ടി ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. എ​ന്നാ​ല്‍ ഇ​തി​ല്‍ 88 രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​നം ഇ​ന്ത്യ​യേ​ക്കാ​ള്‍ കു​റ​വാ​ണ്. വാ​ക്സി​ന്‍ സ്റ്റോ​ക്ക് ചെ​യ്യാ​തെ ക​യ​റ്റു​മ​തി ന​ട​ത്തി​യ​ത് കേന്ദ്രത്തിനറെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ​യാ​ണെ​ന്നാ​ണ് രൂക്ഷ വി​മ​ര്‍​ശ​നം.

Related Articles

Back to top button