IndiaLatest

ബംഗാളിലേത് ദേശവിരുദ്ധ പ്രവര്‍ത്തനം ; മേജര്‍ രവി

“Manju”

ബംഗാളില്‍ നടക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമെന്ന് മേജര്‍ രവി. ഹിന്ദു മുസ്‌ലിം വര്‍ഗീയതയോ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്നമോ അല്ല അവിടെ നടക്കുന്നതെന്നും, അഭയാര്‍ഥികളായി കയറിവന്നവര്‍ ഇന്ത്യാക്കാര്‍ക്കെതിരെ ഭീകര പ്രവര്‍ത്തനം നടത്തുന്നതാണെന്നും മേജര്‍ രവി മനോരമ ഓണ്‍ലൈനിനോട് വ്യക്തമാക്കി. ലോകത്ത് ഒരു രാജ്യവും അംഗീകരിക്കാത്ത ആളുകള്‍ ആണ് രോഹിന്‍ഗ്യന്‍സെന്നും അവരുടെ രക്തത്തില്‍ തന്നെ ഭീകരത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തന്റെ അനുമാനത്തില്‍ ബംഗാളില്‍ നടക്കുന്നത് ഹിന്ദുക്കളും മുസ്‌ലിങ്ങളും അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്നമല്ലെന്നും പുറത്തുനിന്ന് വരുന്ന അഭയാര്‍ത്ഥികള്‍ക്ക് ഐഡി കാര്‍ഡ് കൊടുക്കുന്നതിന്റെ ഫലമാണ് ഈ അനുഭവിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു . ബംഗാളില്‍ നടക്കുന്നത് തികച്ചും ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും അത് മമതയുടെ സര്‍ക്കാരോ മോദി ജിയുടെ സര്‍ക്കാരോ കണ്ടില്ലെന്നു നടിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു. കേന്ദ്ര ഗവണ്‍മെന്റ് ഇതിനെതിരെ യാതൊരു വിധത്തിലുള്ള ആക്‌ഷനും എടുക്കുന്നില്ല എന്നുള്ളതില്‍ വിഷമമുണ്ടെന്നും, മനുഷ്യത്വമില്ലാത്ത ക്രൂരതയാണ് അവിടെ നടക്കുന്നതെന്നും മേജര്‍ രവി വ്യക്തമാക്കി.

‘പത്തും പന്ത്രണ്ടും വയസ്സായ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോയി വീട്ടുകാരുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുന്നു. മാനുഷിക പരിഗണന കൊടുക്കാതെ ചെയ്യുന്ന ഇത്തരം ക്രൂരമായ പ്രവര്‍ത്തികള്‍ക്കെതിരെ ഗാന്ധിയന്‍ തത്വങ്ങള്‍ നടക്കില്ല. ഗാന്ധിയന്‍ പ്രിന്‍സിപ്പിള്‍ വിശ്വസിക്കുന്നു എന്ന് കരുതി വയലന്‍സ് കാണുന്ന സമയത്ത് ഞാന്‍ ഗാന്ധിയനാണെന്ന് പറഞ്ഞു കയ്യുംകെട്ടി നോക്കിയിരിക്കില്ല. പ്രവര്‍ത്തിക്കേണ്ടിടത്തു പ്രവര്‍ത്തിക്കുക തന്നെ വേണം. ഇങ്ങനെയുള്ള അവസ്ഥ വരുമ്പോള്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ പാടില്ല. പാര്‍ട്ടി മറന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.’ മേജര്‍ രവി പറഞ്ഞു.

Related Articles

Back to top button