IndiaKeralaLatest

ഗണേഷ് കുമാറിന്റെ വിജയം; തലമുണ്ഡനം ചെയ്ത് യുവമോർച്ചാ നേതാവ്

“Manju”

പത്തനാപുരം:  പത്തനാപുരത്ത് കെ ബി ഗണേഷ് കുമാർ വിജയിച്ചതോടെ തലമുണ്ടനം ചെയ്ത് യുവമോർച്ചാ നേതാവ്. യുവമോർച്ചാ നിയോജക മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്താണ് കേരളാ കോൺഗ്രസ് ബി പ്രവർത്തകരുടെ സാന്നിധ്യത്തിൽ തലമുണ്ഡനം നടത്തിയത്.
പത്തനാപുരം നിയോജക മണ്ഡലത്തിൽ ഇത്തവണ ഗണേഷ് കുമാർ പരാജയപ്പെടുമെന്നായിരുന്നു രഞ്ജിത്തിന്റെ വിശ്വാസം. ബിജെപി സ്ഥാനാർഥി ജിതിൻ ദേവ് വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോൺഗ്രസ് ബി പ്രവർത്തകരോട് പന്തയം വച്ചത്. വോട്ടെണ്ണുന്ന ദിവസം ബിജെപി അക്കൗണ്ട് തുറന്നില്ലെങ്കിൽ തലമുണ്ഡനം ചെയ്യുമെന്നായിരുന്നു ഉറപ്പ്.
‘കൊവിഡ് കാലത്തെ സന്നദ്ധ പ്രവർത്തനം കൊണ്ട് വാക്ക് പാലിക്കാൻ സമയം എടുത്തത്. ഈ വർഷം മണ്ഡലത്തിൽ ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നു. അങ്ങനെയാണ് ബെറ്റ് വെച്ചത്.’ രജ്ഞിത്ത് പറഞ്ഞു.കേരളാ കോൺഗ്രസ് ബി പ്രവർത്തകനായ റിജുവുമായിട്ട് നേരമ്പോക്കിന് നടത്തിയ പന്തയമായിരുന്നു. എന്നാൽ കഥ കാര്യമായി.

Related Articles

Back to top button