IndiaLatest

ഓക്സിജന്‍ ലഭിക്കാതെ 11 കോവിഡ് രോഗികള്‍ മരിച്ചു

“Manju”

തിരുപ്പതി : ഓക്സിജന്‍ ടാങ്കര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഓക്സിജന്‍ ലഭിക്കാതെ ആന്ധ്രയില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു. തിരുപ്പതിയിലെ സര്‍ക്കാര്‍ ആശുപത്രിയായ ശ്രീ വെങ്കടേശ്വര രാംനരയ്ന്‍ റുയ ആശുപത്രിയിലെ ഐസിയുവിലാണ് ദുരന്തം വിതച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ഏതാനും മിനിറ്റുകള്‍ മാത്രമാണ് വൈകിയത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഓക്സിജന്റെ അഭാവം മൂലം മരണം നടന്നതയി ജില്ലാ കളക്ടര്‍ എം ഹരി നാരാണയും വ്യക്തമാക്കി. 11 പേര്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 1000ത്തോളം കോവിഡ് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. തിരുപ്പതി, ചിറ്റൂര്‍, നെല്ലൂര്‍, കടപ്പ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ ആശുപത്രിയിലെ രോഗികളില്‍ അധികവും പേര്‍ .

Related Articles

Back to top button