Latest

മേഘ വിസ്ഫോടനം; കെട്ടിടങ്ങള്‍ നിലംപൊത്തി

“Manju”

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ദേവപ്രയാഗിലാണ് ദുരന്തമുണ്ടായത്. തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മേഘ വിസ്‌ഫോടനമുണ്ടായത്. നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായി. ഇതുവരെ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. പ്രദേശത്ത് ജലനിരപ്പ് ഉയരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉത്തരാഖണ്ഡ് പൊലീസ് മേധാവി അശോക് കുമാറിനെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button