KeralaLatest

മിസൈല്‍ പതിച്ച്‌​ മലയാളി നഴ്സ് കൊല്ലപ്പെട്ടു

“Manju”

ചെറുതോണി: ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരംതാനം സന്തോഷിന്‍റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക്​ വിവരം ലഭിച്ചു. ചൊവ്വാഴ്ച വൈകീട്ട്​ 5.30ന് കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടില്‍നിന്നും ഫോണില്‍ സംസാരിക്കുന്നതിനിടെ മിസൈല്‍ താമസസ്ഥലത്ത് പതിക്കുകയായിരുന്നുവത്രെ. അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത്. രണ്ട്​ വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. ഏക മകന്‍ അഡോണ്‍. ഏഴ്​ വര്‍ഷമായി ഇസ്രായേലിലാണ് സൗമ്യ. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗമായ സതീശന്‍റെയും സാവിത്രിയുടെയും മകളാണ്​.

Related Articles

Back to top button