IndiaLatest

ഒമിക്രോണിന്റെ പുതിയ വകഭേദം ‌കണ്ടെത്തി

“Manju”

ഭോപ്പാല്‍ : രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ആശങ്കയായി ഒമിക്രോണിന്റെ പുതിയ വകഭേദം. മധ്യ പ്രദേശിലെ ഇന്‍ഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ബാധിച്ച 12 പേരില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയത്. ആറു പേരും കുട്ടികളാണ്.

ജനുവരി ആറ് മുതല്‍ നടത്തിയ പരിശോധനകളില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ വിനോദ് ഭണ്ഡാരി അറിയിച്ചു. ഇതില്‍ ആറുപേരിലാണ് ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഒരാള്‍ നവജാത ശിശുവാണെന്നാണ് റിപ്പോര്‍ട്ട്.

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തുന്നത്. ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബിഎ.1 ഉം ചിലരില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ പലരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

Related Articles

Back to top button