IndiaKeralaLatest

സത്യപ്രതിജ്ഞ ചടങ്ങില്‍ 750 പേര്‍ക്ക് ക്ഷണം; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

“Manju”

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20നു മൂന്നരയ്ക്കു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നത് 750 പേര്‍. പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളില്‍നിന്നുള്ള പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 750 പേരെയാണു ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക.
പൊതുജനങ്ങള്‍ക്കു പ്രവേശനം ഇല്ല.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രണ്ടു മീറ്റര്‍ അകലത്തില്‍ ഇവര്‍ക്ക് ഇരിപ്പിട സൗകര്യം ഒരുക്കുന്നതിനു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിശാലമായ പന്തല്‍ നിര്‍മിക്കും.
ആറു മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക വാഹനം തിരികെ ഏല്‍പിച്ചു കഴിഞ്ഞു. പുതിയ മന്ത്രിമാരുടെ പട്ടിക ആകുമ്പോഴേക്കും മുഴുവന്‍ പേരും ഔദ്യോഗിക വാഹനം തിരികെ ഏല്‍പിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ ഇന്നോവ ക്രിസ്റ്റ വണ്ടികളാണു മന്ത്രിമാര്‍ക്കു നല്‍കിയിരിക്കുന്നത്. ഇതു തിരികെ വാങ്ങി അത്യാവശ്യം അറ്റകുറ്റപ്പണി നടത്തി പുതിയ മന്ത്രിമാര്‍ക്കു നല്‍കും. സത്യപ്രതിജ്ഞയ്ക്കുശേഷം ഈ വാഹനങ്ങളില്‍ ആയിരിക്കും പുതിയ മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനായി പോകുക.

Related Articles

Back to top button