IndiaLatest

പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് പഠനം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പഠനം. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിലേയും ഗവേഷകര്‍ ചേര്‍ന്ന് വികസിപ്പിച്ച ന്യൂ കേംബ്രിഡ്ജ് സ്‌കൂള്‍ ട്രാക്കറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒരാഴ്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലു ലക്ഷത്തില്‍ താഴെയാണ്. രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ധനവ് അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇപ്പോള്‍ അത് വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്നാണ് ഗവേഷകരുടെ പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ചില സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കാര്യത്തില്‍ നേരിയ വ്യത്യാസമുണ്ടെന്നും അസം, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളില്‍ അടുത്ത രണ്ടാഴ്ച കൂടി കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു.

Related Articles

Back to top button