India

ഉത്തരാഖണ്ഡിലേക്കും ഓക്സിജൻ എക്സ്പ്രസ്

“Manju”

ഡെറാഡൂണ്‍: രാജ്യത്തെ എല്ലാ മേഖലകളിലേയ്ക്കും ഓക്സിജന്‍ എത്തിച്ചുകൊണ്ട് ഇന്ത്യന്‍ റെയില്‍വേ ചരിത്രം കുറിക്കുന്നു. ഇന്ന് രാവിലെ ഉത്തരാഖണ്ഡിലാണ് ഓക്സിജൻ എക്സ്പ്രസിന്റെ കരുതൽ ഏറ്റവും ഒടുവിൽ എത്തിയത്. റെയിൽവേ ഓക്സിജൻ വിതരണം ചെയ്യുന്ന ഒൻപതാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇന്ത്യന്‍ റെയില്‍വേയുടെ ചരക്കുഗതാഗത സംവിധാനം വഴി 120 മെട്രിക് ടണ്‍ ഓക്സിജനാണ് ഝാര്‍ഖണ്ഡിലെ ടാറ്റാനഗറില്‍ നിന്നും നിരവധി വാഗണുകളിലായി എത്തിയത്. ഇതുവരെ ഇന്ത്യയൊട്ടുക്ക് 5735 മെട്രിക് ടണ്‍ ഓക്സിജന്‍ എത്തിച്ചതായി റെയില്‍വേ അറിയിച്ചു.

ലോറികളെ നേരിട്ട് കയറ്റി കൊണ്ടുപോകുന്ന സംവിധാനത്തിലാണ് ഓക്സിജന്‍ എക്സ്പ്രസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. 50ലേറെ ഓക്സിജൻ നിറച്ച ടാങ്കറുകൾ നേരിട്ട് ഒരു സ്ഥലത്തേക്ക് റെയില്‍വേയ്ക്ക് എത്തിക്കാനാവുന്നത്. അടിയന്തിര ആവശ്യങ്ങള്‍ക്ക് അതാത് സംസ്ഥാനങ്ങളിലേക്ക് റെയില്‍ സംവിധാനത്തില്‍ നിന്ന് ലോറികള്‍ എത്തുന്ന ട്രെയിനുകളിൽ നിന്ന് ഓക്സിജൻ ടാങ്കറുകൾ ജില്ലാ ഭരണകൂടം നിശ്ചയിക്കുന്ന ഇടങ്ങളിലേക്ക് മാറ്റും.

ഇന്ന് ഝാര്‍ഖണ്ഡിലേക്ക് എത്തിയ അതേ സമയം മറ്റൊരു തീവണ്ടി പൂനെയിലും എത്തിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഒഡീഷയിലെ ആന്‍ഗുല്‍ മേഖലയില്‍ നിന്നാണ് ഓക്സിജന്‍ പൂനെയിലേക്ക് എത്തിച്ചത്. കര്‍ണ്ണാടക, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഹരിയാന, തെലങ്കാന, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കും നേരത്തെ ഓക്സിജൻ റെയിൽവേ എത്തിച്ചിരുന്നു.

Related Articles

Back to top button