EntertainmentIndiaLatest

കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് തലൈവരും

“Manju”

ചെന്നൈ : കൊറോണ വാക്‌സിനേഷന്റെ ഭാഗമായി പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത്. മകൾ സൗന്ദര്യ ധനുഷ് ആണ് ഇക്കാര്യം അറിയിച്ചത്. രജനീകാന്ത് വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ചിത്രം സൗന്ദര്യ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

തലൈവർ കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ ഒന്നിച്ച് പോരാടി ജയിക്കാം. – സൗന്ദര്യ ട്വീറ്റ് ചെയ്തു. #ThalaivarVaccinated #TogetherWeCan #MaskOn #StayHomeStaySafe എന്നീ ഹാഷ് ടാഗുകളോടെയാണ് ട്വീറ്റ്.

ചെന്നൈയിലെ വസതിയിലാണ് രജനീകാന്ത് ഉള്ളത്. വീട്ടിൽ പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവർത്തകരാണ് അദ്ദേഹത്തിന് വാക്‌സിൻ നൽകിയത്.അടുത്തിടെ തമിഴ് നടൻ കമൽ ഹാസനും കൊറോണ വാക്‌സിൻ സ്വീകരിച്ചിരുന്നു.

കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം തമിഴ്‌നാട്ടിൽ അതി തീവ്രമായി തുടരുകയാണ്. ഇതിനോടകം തന്നെ പ്രമുഖ ചലചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഛായാഗ്രഹകൻ കെ.വി ആനന്ദ് ഉൾപ്പെടെ നിരവധി പേരാണ് കൊറോണയെ തുടർന്ന് മരിച്ചത്.

Related Articles

Back to top button