video

‘മറകൾക്കിടയിൽ’: ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു

“Manju”

കൊറോണ മഹാമാരി കാലത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്കായി തെരഞ്ഞെടുത്ത ‘മറകൾക്കിടയിൽ’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടിവരുന്നവരും സമൂഹം വേണ്ടത്ര ശ്രദ്ധിക്കാത്തതുമായ മനുഷ്യരെ കുറിച്ചുള്ളതാണ് ചിത്രം. കേൾവി ശക്തിയില്ലാത്തയാളെ കേന്ദ്രീകരിച്ചുള്ളതാണ് ഷോർട്ട് ഫിലിം.

ചെവി കേൾക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ സ്വാഭാവികമായും മറ്റുള്ളവരുടെ ശരീരഭാഷയും മുഖത്തെ ഭാവവും ചുണ്ടിന്റെ ചലനവുമൊക്കെ വെച്ചാണ് ആശയവിനിമയം നടത്തുന്നത്. എന്നാൽ മാസ്‌ക് വെയ്ക്കുന്നതിലൂടെ മറ്റുള്ളവർ സംസാരിക്കുന്നത് എന്തെന്ന് മനസിലാക്കാൻ ഇവർ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. ഇത്തരത്തിലുള്ളവർക്കും പരിഗണന നൽകണമെന്നാണ് ഷോർട്ട് ഫിലിമിലൂടെ പറയുന്നത്.

സന്ദീപ് രമേശാണ് ചിത്രം സംവിധാനം ചെയ്ത ചിത്രം ഫ്‌ലൈ ഹൈ പിച്ചേഴ്‌സാണ് നിർമ്മിച്ചിരിക്കുന്നത്. അങ്കിത ജിയുടേതാണ് തിരക്കഥ. രാഹുൽ അഞ്ജൂമൂർത്തിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷോർട്ട്ഫിലിമിന് ഇതിനോടകം വലിയ സ്വീകര്യതയാണ് ലഭിച്ചിരിക്കുന്നത്.

Related Articles

Back to top button