എളമക്കരയിലെ വീട്ടിൽ ജൈവകൃഷിയുമായി മോഹൻലാൽ

എളമക്കരയിലെ വീട്ടിൽ ജൈവകൃഷിയുമായി മോഹൻലാൽ

“Manju”

കൊച്ചി: എറണാകുളം എളമക്കരയിലെ വീടിനോട് ചേർന്നുള്ള കൃഷി സ്ഥലത്ത് നിന്നുള്ള വീഡിയോ പങ്കുവെച്ച് മോഹൻലാൽ. ഗാർഹിക ആവശ്യങ്ങൾക്കായി തയ്യാറാക്കിയ പച്ചക്കറിത്തോട്ടത്തിന്റെ വിശേഷങ്ങൾ പറയുന്ന വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്. ജൈവകൃഷി ഒരു ശീലമാകട്ടെ എന്നും ജീവിതം സുരക്ഷിതമാകട്ടെ എന്നും വീഡിയോയിൽ പറയുന്നു. ഓരോ വീടുകളും സ്വയം പര്യാപ്തമാകുന്നതിലൂടെ ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുമെന്ന സന്ദേശമാണ് വീഡിയോയിലൂടെ മോഹൻലാൽ പങ്കുവെയ്ക്കുന്നത്.

നാലഞ്ച് വർഷമായി ഈ സ്ഥലത്ത് നിന്നാണ് ആവശ്യമുള്ള പച്ചക്കറി ഉണ്ടാക്കുന്നത്. ചെന്നൈയിൽ നിന്ന് കൊച്ചിയിൽ എത്തുമ്പോഴെല്ലാം ഈ ജൈവകൃഷിസ്ഥലത്ത് നിന്നുള്ള പച്ചക്കറികളാണ് ഉപയോഗിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. താരത്തിന്റെ സോഷ്യൽ മീഡിയ മാനേജർ കൂടിയായ സജീവ് സോമനാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

അര ഏക്കർ വരുന്ന സ്ഥലത്ത് ജൈവകൃഷി രീതിയിലൂടെ പാവയ്ക്ക, പയർ, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം, കപ്പ എന്നിവ കൃഷി ചെയ്തിട്ടുണ്ട്. കർഷക തൊഴിലാളിയായ ദാസിനൊപ്പമാണ് മോഹൻലാൽ വീഡിയോയിൽ കൃഷിസ്ഥലം പരിചയപ്പെടുത്തുന്നത്. സ്ഥലം ഇല്ലാത്തവർക്ക് ടെറസിന് മുകളിൽ ഉണ്ടാക്കി എടുക്കാവുന്നതാണ് ജൈവകൃഷിയിടമെന്നും താരം പറഞ്ഞു.

https://www.facebook.com/watch/?v=290309615927191

Related post