Latest

ഐന്‍സ്റ്റീന്റെ കത്തിന് മൂന്നു കോടി രൂപ

“Manju”

ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പ്രസിദ്ധ സമവാക്യമായ E=mc² അടങ്ങിയ കത്ത് ലേലത്തിന്. 1946, ഒക്ടോബര്‍ 26ന് എഴുതപ്പെട്ട കത്ത് ഏതാണ്ട് മൂന്നു കോടി രൂപയ്ക്കാണ് ലേലത്തിന് വച്ചിരിക്കുന്നത്. സ്വന്തം കൈയക്ഷരത്തില്‍ ഐന്‍സ്റ്റീന്‍ എഴുതിയ കത്തിലെ സമവാക്യം അദ്ദേഹം കണ്ടെത്തിയതാണ് എന്ന് തെളിയിക്കുന്ന പ്രധാന നാല് രേഖകളില്‍ ഒന്നാണിത്. സഹശാസ്ത്രജ്ഞനോട് ചോദ്യത്തിനുള്ള ഉത്തരം ഈ സമവാക്യത്തിലൂടെ കണ്ടെത്താനാകും എന്ന് അറിയിക്കുന്നതിന്റെ ഭാഗമായാണ് ഐന്‍സ്റ്റീന്‍ ഈ കത്ത് എഴുതിയിരിക്കുന്നത്.ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ആര്‍ ആര്‍ ഓക്ഷന്‍ ഏജന്‍സി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം മെയ് 20 വരെയാണ് ലേലം നടക്കുക. ഒരു പേജ് മാത്രമുള്ള കത്തില്‍ ലെറ്റര്‍ഹെഡ് ഉള്‍പ്പെടെ പതിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button