IndiaKeralaLatest

കൊവിഡ് വ്യാപനം തുടരുന്നു; രോഗബാധിതരും ഉയര്‍ന്നു തന്നെ

“Manju”

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മുപ്പത്തി മൂന്ന് ലക്ഷത്തി അമ്പത്തിയെണ്ണായിരം പിന്നിട്ടു. ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി പതിനെട്ട് ലക്ഷത്തി പത്തൊമ്ബതിനായിരത്തിലേക്ക് അടുക്കുകയാണ്. പതിമൂന്ന് കോടിയിലധികം ആളുകൾ കൊവിഡ് മുക്തരായി.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. യു എസിൽ 5.98 ലക്ഷം പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. 4.25 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രാജ്യത്ത് ഇതുവരെ ഒരു കോടി അമ്പത്തിനാല് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാൻസ്, തുർക്കി, റഷ്യ എന്നീ രാജ്യങ്ങളാണ് കൊവിഡ് കണക്കുകളിൽ തൊട്ടടുത്ത സ്ഥാനത്തുള്ളത്.

Related Articles

Back to top button