IndiaLatest

ജനുവരിക്ക് മുന്‍പ് എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കും

“Manju”

ഡല്‍ഹി ; രാജ്യത്ത് അടുത്ത വര്‍ഷം ജനുവരിക്ക് മുന്‍പ് എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം ഓഗസ്റ്റിനും ഡിസംബറിനും ഇടയില്‍ 216 കോടി ഡോസ് വാക്സിനുകള്‍ നിര്‍മിച്ച്‌ വിതരണം ചെയ്യുമെന്ന് നീതി ആയോഗ് അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമാവും വാക്സിന്‍ നിര്‍മിക്കുകയെന്നും എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യത ഉറപ്പാക്കുമെന്നും നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ വ്യക്തമാക്കി.

ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ വാക്സിന്‍ നിര്‍മ്മാതാക്കളുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയില്‍ വാക്സിന്‍ വിതരണം ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. വാക്സിന്‍ ലഭ്യത വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നാണ് അവര്‍ വ്യക്തമാക്കിയത്.

Related Articles

Back to top button