IndiaLatest

വാക്‌സിന്‍ ക്ഷാമം: മറികടക്കേണ്ട അവസ്ഥയില്‍ സംസ്ഥാനങ്ങള്‍

“Manju”

ഡൽഹി:  വാക്‌സിന്‍ ക്ഷാമത്തെ സ്വന്തമായ നിലയില്‍ മറികടക്കേണ്ട അവസ്ഥയില്‍ സംസ്ഥാനങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ 11ഓളം സംസ്ഥാനങ്ങളാണ് ഇതുവരെ ആഗോള ടെന്‍ഡര്‍ വിളിച്ചത്. അതേസമയം വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ പഞ്ചാബ് ആഗോളതലത്തിലുള്ള കോവക്സ് ഫെസിലിറ്റി അലയന്‍സില്‍ അംഗമാകാന്‍ തീരുമാനിച്ചു.

അതിനിടയില്‍ വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍കാരിനെ വിമര്‍ശിച്ച്‌ ദില്ലി ഹൈക്കോടതിയും രംഗത്തുവന്നു. നിങ്ങളുടെ കൈയില്‍ വാക്‌സിന്‍ ഇല്ലെങ്കില്‍ പിന്നെ ഫോണ്‍ വിളിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാനുള്ള മെസ്സേജ് കേള്‍പ്പിക്കുന്നത് എന്തിനെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. മൂന്നാംഘട്ട വാക്‌സിനേഷന്‍ ആരംഭിച്ചെങ്കിലും വലിയ ക്ഷാമത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ദില്ലി, ബംഗാള്‍, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് നിരന്തരം ആവശ്യമുന്നയിക്കുന്നു. മഹാരാഷ്ട്രയില്‍ 18നും 44 നുമിടയിലുള്ളവരുടെ വാക്‌സിനേഷന്‍ മാറ്റിവെക്കേണ്ടി വന്നു. 11ഓളം സംസ്ഥാനങ്ങള്‍ ഇതൊനോടകം ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു.

ആദ്യം ദില്ലി, ആന്ധ്രാ, കര്‍ണാടക, തെലുങ്കാന സര്‍ക്കാറുകളാണ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ തീരൂമാനിച്ചത്. പിന്നാലെ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുന്ന നടപടിയിലേക്ക് കടന്നു. അതേസമയം, പഞ്ചാബ് സര്‍ക്കാര്‍ വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിന് ഭാഗമായി ആഗോളതലത്തിലുള്ള കോവക്സ് ഫെസിലിറ്റി അലൈന്‍സിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. ക്യാബിനറ്റ് മീറ്റിങ്ങിലാണ് തീരുമാനം. പഞ്ചാബ് സര്‍ക്കാര്‍ ഇതുവരെ കോവിഷീല്‍ഡ് വാക്‌സിന് മാത്രമാണ് ഓര്‍ഡര്‍ നല്കിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ സ്വന്തമായി വാക്‌സിന്‍ ക്ഷാമം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ ഇതുവരെ ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത.

അതേസമയം, ഈ വര്‍ഷം അഗസ്റ്റിനും ഡിസംബറിനും ഇടയിലായി രാജ്യത്തു 200 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്. അതിനിടയില്‍ വാക്‌സിന് ക്ഷാമത്തില്‍ ദില്ലി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. നിങ്ങളുടെ കൈയില്‍ വാക്‌സിന്‍ ഇല്ലെങ്കില്‍ പിന്നെ ഫോണ്‍ വിളിക്കുമ്പോൾ വാക്‌സിന്‍ എടുക്കാനുള്ള മെസ്സേജ് ആളുകളെ കേള്‍പ്പിക്കുന്നത് എന്തിനെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.

Related Articles

Check Also
Close
Back to top button