IndiaKeralaLatest

ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നസംഭവം-സർക്കാരുകൾക്ക് നോട്ടീസ്

“Manju”

ന്യൂഡല്‍ഹി: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ച്‌ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍. രണ്ടു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ജല്‍ശക്തി മന്ത്രാലയം സെക്രട്ടറിക്കുമാണ് നോട്ടീസ് നല്‍കിയത്.

പ്രശ്നത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ച്‌ നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് കൈമാറാനും കമ്മീഷന്‍ നിര്‍ദേശിച്ചു. മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളുന്നത് ദേശീയ ജല്‍ ശക്തി മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഗംഗയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ തള്ളുകയാണെന്നും ഇതില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് കമ്മീഷന്‍ ഇടപെടല്‍.

Related Articles

Back to top button