IndiaKeralaLatest

അഞ്ചിടങ്ങളില്‍ വീണ്ടും റെഡ് അലര്‍ട്ട്

“Manju”

 

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമ‌ര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതായി മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വയനാട് വരെയുള‌ള മ‌റ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
തിരുവനന്തപുരത്ത് കരമനയാറും കിള‌ളിയാറും കരകവിഞ്ഞു. വീടുകളില്‍ വെള‌ളം കയറിയതിനെ തുടര്‍ന്ന് കാലടിയില്‍ നിന്ന ജനങ്ങളെ മാ‌റ്റി പാര്‍പ്പിച്ചു. തെക്കന്‍ ജില്ലകളില്‍ രാവിലെ അല്‍പനേരം മഴ കുറഞ്ഞിരുന്നെങ്കിലും പിന്നീട് ആരംഭിച്ചു.
തിരുവനന്തപുരത്തും കൊല്ലത്തും കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. ലോക്ഡൗണ്‍ മൂലം ആശയവിനിമയം തടസപ്പെടാതിരിക്കാന്‍ ദുരന്തനിവാരണ അതോറി‌റ്റി പ്രത്യേക ജാഗ്രതാ നി‌ര്‍ദ്ദേശം നല്‍കി.

Related Articles

Back to top button