IndiaKeralaLatest

‘വര്‍ക്ക് ഫ്രം ഹോട്ടല്‍’ പാക്കേജുമായി റെയില്‍വേ

“Manju”

 

ന്യൂഡൽഹി: ഉന്‍മേഷദായകവും ശാന്തവുമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാനുള്ള സൗകര്യവുമായി ഇന്ത്യന്‍ റെയില്‍വേക്ക് കീഴിലെ ഐ‌.ആര്‍.‌സി.‌ടി.‌സി ‘വര്‍ക്ക് ഫ്രം ഹോട്ടല്‍’ പാക്കേജ് ആരംഭിച്ചു. കേരളത്തിലാണ് ഇതിെന്‍റ ആദ്യത്തെ പ്രവര്‍ത്തനം. വീട്ടില്‍ നിന്നുള്ള ജോലി എന്നതിന് പകരം കേരളത്തിലെ മനോഹരമായ ഹോട്ടല്‍ മുറികളില്‍ പ്രഫഷണലുകള്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
ചുരുങ്ങിയത് അഞ്ച് രാത്രിയാണ് താമസം. 10,126 രൂപ മുതലാണ് പാക്കേജ് തുടങ്ങുന്നത്. അണുവിമുക്തമാക്കിയ മുറികള്‍, മൂന്ന് നേരം ഭക്ഷണം, രണ്ട് തവണ ചായ / കോഫി, കോംപ്ലിമെന്‍ററി വൈ-ഫൈ, വാഹനത്തിനുള്ള സുരക്ഷിതമായ പാര്‍ക്കിംഗ് സ്ഥലം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
പ്രഫഷണലുകള്‍ക്ക് കേരളത്തിലെ തങ്ങളുടെ പ്രിയപ്പെട്ട സ്ഥലം ‘വര്‍ക്ക് ഫ്രം ഹോട്ടല്‍’ സൗകര്യത്തിനായി തെരഞ്ഞെടുക്കാം. മൂന്നാര്‍, തേക്കടി, കുമരകം, മാരാരി (ആലപ്പുഴ), കോവളം, വയനാട്, കൊച്ചി എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് ഇൗ സൗകര്യം ലഭിക്കുക. മറ്റ് സ്ഥലങ്ങളിലും സമാന പാക്കേജുകള്‍ തുടങ്ങുന്നത് ആലോചനയിലാണ്.
ഇൗ ഹോട്ടലുകളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നിലവാരമുള്ള ശുചിത്വവും പാലിക്കുന്നുണ്ടെന്ന് െഎ.ആര്‍.സി.ടി.സി അറിയിച്ചു. ഐ‌.ആര്‍.‌സി‌.ടി.‌സി വെബ്‌സൈറ്റ് അല്ലെങ്കില്‍ ടൂറിസം ആപ്പ് ഉപയോഗിച്ച്‌ പാക്കേജുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. അതേസമയം, കോവിഡ് വ്യാപനം കണക്കിലെടുത്ത് പാക്കേജില്‍ സൈറ്റ്സീയിങ് ഉള്‍പ്പെടുത്തിയിട്ടില്ല.

Related Articles

Back to top button