ArticleLatest

ജൂറി പുരസ്കാരവുമായി നെയ്തെടുത്ത ജീവിതങ്ങള്‍

“Manju”

കായംകുളം : ബീഹാര്‍ നവാഡ ഫിലിം ഫെസ്റ്റിവെലില്‍ അനി മങ്കിന്റെ ‘നെയ്തെടുത്ത ജീവിതങ്ങള്‍’ക്ക് സ്പഷ്യല്‍ ജൂറി പുരസ്കാരം. കേരളത്തിലെ പൈതൃക തൊഴിലായ തഴപ്പായ നിര്‍മ്മാണവും ഇന്ന് തഴപ്പായ നേരിടുന്ന പ്രതിസന്ധിയും ചര്‍ച്ച ചെയ്യുന്ന “നെയ്തെടുത്ത ജീവിതങ്ങള്‍ ” പ്രദര്‍ശനത്തിനൊരുങ്ങുന്നു.പ്രവാസി ചാരിറ്റി ദമ്മാമിന്റെ ബാനറില്‍ എബി ഷാഹുല്‍ ഹമീദ് നിര്‍മ്മിക്കുന്ന ചിത്രം അനിമങ്ക് ആണ് സംവിധാനം ചെയ്യുന്നന്നത് . ഒരു നാടിന്റ പേരില്‍ തന്നെ തഴയും തഴപ്പായും അറിയപ്പെടുന്നതും ആ ജീവിതങ്ങളുടെ അതിജീവനവും ബാക്കി വന്ന തലമുറയും ഈ ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നത്.

പ്ലാസ്റ്റിക്കിന്റെ കടന്ന് കയറ്റം പരിസ്ഥിതിക്കേറ്റ ദുരന്തം പോലെ ഈ പൈതൃക തൊഴിലിലും അന്ത്യം കുറിച്ചതും ഇപ്പോഴും വ്യദ്ധരായവരിലേക്ക് മാത്രം ചുരുങ്ങിയ ഈ പൈതൃക തൊഴില്‍ ജാതിയുടേയോ മതത്തിന്റെയോ ലേബലില്ലാതെ നൂറ്റാണ്ടുകളോളം നിലനില്‍ക്കുന്നതിന്റെ മഹത്വം കൂടിയാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്.

Related Articles

Back to top button