Latest

ബഹ്റൈനില്‍ കൊവിഡ് മരണ നിരക്ക് ഉയരുന്നു

“Manju”

ബഹ്റൈനില്‍ കഴിഞ്ഞ ദിവസം പ്രതിദിന കൊവിഡ് മരണ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഒന്‍പത് പുരുഷന്മാരും ഒരു സ്‍ത്രീയും ഉള്‍പ്പെടെ 10 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ പ്രവാസികളാണ്. 40നും 76നും ഇടയില്‍ പ്രായമുള്ള ഏഴ് സ്വദേശികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരിച്ച പ്രവാസികളില്‍ 35 വയസും 57 വയസും പ്രയമുള്ള രണ്ട് പുരുഷന്മാരും 78 വയസുള്ള സ്‍ത്രീയുമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്‍ച എട്ട് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവരിലും നാല് പേര്‍ പ്രവാസികളായിരുന്നു.

Related Articles

Back to top button