KeralaKozhikodeLatest

കോവിഡ്​ കിടക്കകള്‍ ഒരുക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍

“Manju”

കോഴിക്കോട്: കോവിഡിന്‍റെ രണ്ടാം വരവ് സമൂഹത്തിലെ എല്ലാ മേഖലയെയും ബാധിച്ചിരിക്കുകയാണ്. രാജ്യം വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. കോവിഡ് ചികിത്സാ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്തേക്കുമാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി 300 ബഡുകള്‍ ഒരുക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ശാന്തി, തൃശ്ശൂര്‍ പെരുമ്പിലാവ് അന്‍സാര്‍, ആലപ്പുഴ ഹരിപ്പാട് ഹുദ എന്നീ ആശുപത്രികളുമായി സഹകരിച്ച്‌​ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ ബെഡ്, റൂം/വാര്‍ഡ്‌ സൗകര്യങ്ങള്‍, ഓക്സിജന്‍, വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ ഈ ആശുപത്രികളെ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സഹായിക്കും.അതോടൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചു കൊണ്ടുമായിരിക്കും പദ്ധതി നടപ്പാക്കുക.

Related Articles

Back to top button