IndiaKeralaLatest

പത്തനംതിട്ട മണിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി

“Manju”

പത്തനംതിട്ട: മഴ കനത്ത പശ്ചാത്തലത്തിൽ പത്തനംതിട്ട മണിയാർ അണക്കെട്ടിന്റെ ഷട്ടർ
ഉയർത്തി. 4 ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ്‌ ഉയർത്തിയത്.ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് പരമാവധി സംഭരണശേഷിയിലെത്തുന്നതിന് മുമ്പ് ഷട്ടറുകൾ തുറന്നതെന്ന് അധികൃതർ അറിയിച്ചു. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയരുകയാണ്. ഈ പശ്ചാത്തലത്തിൽ നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി.
പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ മണിമലയാറിൽ കേന്ദ്ര ജലകമ്മീഷൻ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തുമ്പമൺ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ അച്ചൻകോവിലാറിലും പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
മണിമലയാർ, അച്ചൻകോവിലാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത
പാലിക്കണം. ആവശ്യമെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണം.

Related Articles

Back to top button