InternationalLatest

അല്‍ ജസീറയുടെ ഓഫീസ് തകര്‍ത്ത് ഇസ്രയേല്‍ സേന

“Manju”

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം 5-ആം ദിവസവും അയവില്ലാതെ തുടരുകയാണ്. ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ പലസ്തീനിലെ പ്രമുഖ മാധ്യമ സ്ഥാപനമായ അല്‍ ജസീറ തകര്‍ന്നു. അല്‍ ജസീറ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സേനയുടെ ആക്രമണത്തില്‍ ഓഫീസ് കെട്ടിടം തകര്‍ന്നതാണ് അല്‍ ഖലോത് വ്യക്തമാക്കി. ഓഫീസില്‍ നിന്നും അവശ്യമായ വസ്തുക്കള്‍ ബന്ധപ്പെട്ടര്‍ ശേഖരിച്ചു. ക്യാമറ അടക്കമുള്ള വസ്തുക്കള്‍ ഇവര്‍ സ്ഥലത്ത് നിന്നും മാറ്റി.

രാത്രിയിലെ വ്യോമാക്രമണങ്ങള്‍ക്കു പിന്നാലെ ഇസ്രയേല്‍ സേന പീരങ്കീയാക്രമണവും ശക്തിമാക്കിയതോടെ പലസ്തീനിലെ ജനങ്ങള്‍ സ്ഥലത്ത് നിന്നും പാലായനം ചെയ്തു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഗാസ മുനമ്പിന്റെ നിയന്ത്രണമുള്ള ഹമാസിനെതിരെ ഇസ്രയേല്‍ കരയാക്രമണം തുടങ്ങിയേക്കുമെന്നാണ് സൂചന. വ്യോമാക്രമണത്തില്‍ ഹമാസിനെ തകര്‍ക്കാന്‍ ഇസ്രയെലിനു സാധിച്ചു. ഹമാസ് തുടങ്ങി വെച്ച പോരാട്ടത്തില്‍ ശക്തമായ തിരിച്ചടിയാണ് ഇസ്രയേല്‍ നടത്തുന്നത്.

അതിര്‍ത്തിയില്‍ ഇസ്രയേല്‍ 9,000 സൈനികരെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ഹമാസ് ഇതിനകം ഇസ്രയേലിലേക്ക് 2,500 റോക്കറ്റുകള്‍ അയച്ചു. ഇതില്‍ പലതും വന്നു പതിച്ചത് പലസ്തീനില്‍ തന്നെയാണ്. ഇസ്രയേല്‍ സൈന്യം ഗാസയില്‍ 600 വ്യോമാക്രമണങ്ങള്‍ നടത്തി. ഇസ്രയേലില്‍ 7 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ആറുവയസ്സുകാരനും ഒരു സൈനികനും ഉള്‍പ്പെടുന്നു.

Related Articles

Back to top button