KeralaLatest

എന്‍കെസി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു നാരായണന്‍ അന്തരിച്ചു

“Manju”

തിരുവനന്തപുരം : എന്‍ഡിഎ ഘടകക്ഷിയായ എന്‍കെസി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു നാരായണന്‍ കോവിഡ് ബാധിച്ച്‌ അന്തരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവ് എസ്. സുരേഷ്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎ ചെയര്‍മാന്‍ ആയിരുന്ന എന്നോടൊപ്പം ഏത് പ്രവര്‍ത്തനവും ഏറ്റെടുക്കാനുള്ള മനസ്സ് അദ്ദേഹം കാണിച്ചിരുന്നു. എന്‍ഡിഎ ജില്ലാ ഘടകത്തിന് അദ്ദേഹം ഒരു മുതല്‍ കൂട്ടായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആകുന്നതിന് മുന്‍പ് എന്‍കെസി ജില്ലാ പ്രസിഡന്റായിരുന്നു. ഊര്‍ജ്ജ്വസ്വലനായ പൊതുപ്രവര്‍ത്തകന്റെ ആകസ്മികമായ വേര്‍പാട് തീരാനഷ്ടമാണെന്നും എസ്. സുരേഷ് പറഞ്ഞു.

Related Articles

Back to top button