IndiaLatest

ഗ്രാമ പ്രദേശങ്ങളില്‍ കോവിഡ് വ്യാപിക്കുന്നു

“Manju”

ന്യൂഡല്‍ഹി: ഗ്രാമങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതിന്റെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സൗകര്യങ്ങള്‍ ഐസലേഷന്‍, സ്‌ക്രീനിങ്, ക്വാറന്റൈന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഗ്രാമ-ഗോത്ര മേഖലകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗ്രാമ-ഗോത്ര പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിനായി ആരോഗ്യ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രാഥമിക തലത്തിലുള്ള ആരോഗ്യ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആന്റിജന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കണമെന്നും നിര്‍ദേശിക്കുന്നു. പരിശോധനഫലം ലഭ്യമാകുന്നതു വരെ രോഗം സംശയിക്കുന്ന ആളുകള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണം. വീടുതോറുമുള്ള പരിശോധനകല്‍ വര്‍ധിപ്പിക്കുന്നതിനായി ആവശ്യസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഉന്നതതലയോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളില്‍ ഓക്‌സിജന്‍ വിതരണം ഉറപ്പുനരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button