IndiaLatest

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; നിര്‍ണ്ണായക യോഗം നാളെ

“Manju”

ഡല്‍ഹി : സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ തീരുമാനം നാളെയുണ്ടായേക്കും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലിന്റെ അധ്യക്ഷതയില്‍ നാളെ ചേരുന്ന യോഗത്തില്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച്‌ ചര്‍ച്ച നടക്കും. കൊവിഡ് വ്യാപാനം രൂക്ഷമാകുന്നതിനാല്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യം ശക്തമാകുന്നതിനിടെയാണ് നിര്‍ണ്ണായക യോഗം.

കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഈ മാസം നടത്തിരുന്ന സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നേരത്തെ മാറ്റിവച്ചത്. ജൂണ്‍ ഒന്നുവരേയുളള സ്ഥിതി വിലയിരുത്തി പരീക്ഷ നടത്താനുള്ള തീരുമാനം എടുക്കാനായിരുന്നു ധാരണ. എന്നാല്‍ രോഗവ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും വലിയ ആശങ്കയിലാണ്

Related Articles

Back to top button