IndiaLatest

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത് 20 കോടി ഡോസുകള്‍,

“Manju”

ന്യൂഡല്‍ഹി: സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് ഇതുവരെ 20 കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 20,28,09,250 ഡോസുകളാണ് കൈമാറിയത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൈവശം 1.84 കോടി ഡോസുകള്‍ ബാക്കിയുണ്ട്. മൂന്ന് ദിവസത്തിനകം 51 ലക്ഷം ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്നും കേന്ദ്രം അറിയിച്ചു.

ഏറ്റവുമധികം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന്റെ കൈവശം 18ലക്ഷത്തിലധികം വാക്‌സിനുകള്‍ ഉണ്ട്. തമിഴ്‌നാടാണ് തൊട്ടുപിന്നില്‍. വാക്‌സിനേഷനായി തമിഴ്‌നാട്ടിന്റെ കൈവശം 14 ലക്ഷത്തിലധികം ഡോസുകള്‍ കൂടി ഉണ്ട്. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ബിഹാറിന്റെ കൈവശം ഇനി ഏഴുലക്ഷത്തിലധികം വാക്‌സിനുകള്‍ അവശേഷിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button