IndiaKeralaLatest

ദൈര്‍ഘ്യമേറിയ ജോലി സമയം ‘കൊലയാളി’; ലോകാരോഗ്യ സംഘടന

“Manju”

 

ജനീവ: ദീർഘനേരം ജോലി ചെയ്യുന്നത് പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നു. COVID-19 പാൻഡെമിക് മൂലം ഈ സാഹചര്യം കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനറിപ്പോര്‍ട്ട്‌.
ദീര്‍ഘ നേരത്തെ ജോലി മൂലം ജീവന്‍ നഷ്ടപ്പെട്ടവരെ സംബന്ധിച്ച് 2016ല്‍ നടത്തിയ ആദ്യ ആഗോള പഠനത്തില്‍ 745000 പേര്‍ സ്‌ട്രോക്ക് മൂലവും ഹൃദയാഘാതം മൂലവും മരിച്ചുവെന്ന് കണ്ടെത്തി. എന്‍വയോണ്‍മെന്റ് ഇന്റര്‍നാഷണല്‍ ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2000ല്‍ നടത്തിയ പഠനത്തെ അപേക്ഷിച്ച് ദീര്‍ഘ നേരത്തെ ജോലി സമയം മൂലം മരണപ്പെട്ടവരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണ് 2016ല്‍ കണ്ടെത്തിയിട്ടുള്ളത്. “ആഴ്ചയിൽ 55 മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ അപകടമാണ്. ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ വകുപ്പ് ഡയറക്ടർ മരിയ നീര പറഞ്ഞു.
ലോകാരോഗ്യ സംഘടനയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും ചേർന്ന് നടത്തിയ സംയുക്ത പഠനത്തില്‍ ദീര്‍ഘ നേരത്തെ ജോലി മൂലം ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും (72%) പുരുഷന്മാരും മധ്യവയസ്കരോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്‌.
ആഴ്ചയിൽ 55 മണിക്കൂറോ അതിൽ കൂടുതലോ ജോലിചെയ്യുന്നത് 35% ഹൃദയാഘാത സാധ്യതയാണ് ഉണ്ടാകുന്നത്.35-40 മണിക്കൂര്‍ ആഴ്ച്ചയില്‍ ജോലി ചെയ്യുന്നത് 17 ശതമാനത്തോളം മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നു.

Related Articles

Back to top button