IndiaKeralaLatest

കുഞ്ഞു സൗരവ് മാതൃകയെന്ന് നിയുക്ത എംഎല്‍എ

“Manju”

ആലപ്പുഴ: മാസ്ക് വയ്ക്കേണ്ട ആവശ്യകത ഓര്‍മ്മിപ്പിക്കുകയാണ് ചേര്‍ത്തല സൌത്ത് പഞ്ചായത്തിലെ സൗരവ് എന്ന കൊച്ചുമിടുക്കന്‍.ചേര്‍ത്തലയിലെ നിയുക്ത എംഎല്‍എ പി പ്രസാദ്, ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ്, മാസ്ക്ക് ധരിക്കുന്നതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി സൗരവ് മാതൃകയാകുന്നത്.
തന്റെ വീടിന് അരികിലെത്തിയ നിയുക്ത എംഎല്‍എയെ കാണാന്‍ അമ്മയോട് മാസ്ക്ക് ആവശ്യപ്പെടുകയായിരുന്നു സൗരവ്. ഇതുകേട്ട നിയുക്ത എംഎല്‍എ ആ കൊച്ചു മിടുക്കനെയും, അവനില്‍ അവബോധം സൃഷ്ടിച്ച മാതാപിതാക്കളെയും പ്രശംസിച്ചു. ചേര്‍ത്തലയിലെ നിയുക്ത എംഎല്‍എ പി പ്രസാദ് എഴുതിയ കുറിപ്പ്.
ചേര്‍ത്തല സൗത്ത് പഞ്ചായത്തില്‍ കാറ്റടിച്ച്‌ നാശനഷ്ടമുണ്ടായ വീട് സന്ദര്‍ശിക്കുമ്പോഴാണ് ആ വര്‍ത്തമാനം കേണ്ടത്.. അമ്മേ എനിക്കൊരു മാസ്ക് താ… ‘ഞാന്‍ എം.എല്‍.എയെ ഒന്ന് കാണട്ടേ ‘ എന്ന് . ആ കുഞ്ഞ് ശബ്ദത്തിന്റെ ഉടമയെ കാണാന്‍ ആകാംക്ഷയായി. മുഖത്ത് ഒരു കുഞ്ഞ്മാസ്കും വച്ച്‌ അവന്‍ ഇറങ്ങി വന്നു. എന്താ പേര് എന്ന ചോദ്യത്തിന് മറുപടി വന്നു …. ‘സൗരവ് ‘. സൗരവാണ് എന്നോടൊപ്പം നില്‍ക്കുന്നത്.
മറ്റൊരാളെ കാണുമ്പോള്‍ , സംസാരിക്കുമ്പോള്‍ മാസ്ക് വയ്ക്കണമെന്ന് ശാഠ്യമുള്ള സൗരവ് നമുക്ക് ഒരു മാതൃകയാണ്. ഈ കൊച്ചുകുട്ടിയുടെ സാമൂഹ്യബോധം മുതിര്‍ന്നവരായ പലര്‍ക്കും ഇല്ലാ എന്നത് ഖേദകരമാണ്. സൗരവിന്റെ മനസ്സില്‍ ഇത്തരത്തിലുള്ള അവബോധം സൃഷ്ടിച്ച അവന്റെ മാതാപിതാക്കളും പ്രശംസ അര്‍ഹിക്കുന്നു.

Related Articles

Back to top button