KeralaLatest

മൃതദേഹം മാറി നല്‍കി

“Manju”

കോഴിക്കോട്; കോവിഡ് ബാധിച്ചു മരിച്ച രോ​ഗിയുടെ മൃതദേഹം മാറ്റി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് മാറി നല്‍കിയത്. കുന്ദമംഗലം സ്വദേശി സുന്ദരന്റെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് കക്കോടി സ്വദേശി കൗസല്യയുടെ മൃതദേഹമാണ്. സംസ്ക്കാരത്തിന് ശേഷമാണ് അബന്ധം മനസിലാക്കിയത്.

മൃതദേഹം മാറിയതില്‍ കൗസല്യയുടെ ബന്ധുക്കള്‍ക്ക് പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. സുന്ദരന്റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും മൃതദേഹങ്ങളോട് കാണിച്ചത് അനാദരവാണെന്നും ജില്ലാ പഞ്ചായത്തംഗം ധനീഷ് ലാല്‍ പറഞ്ഞു.

Related Articles

Back to top button