IndiaLatest

ടൗട്ടേ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു

“Manju”

ഗുജറാത്ത്-ദിയു തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ടൗട്ടെ മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ മണിക്കൂറില്‍ 170 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം. വടക്ക് പടിഞ്ഞാറു ദിശയില്‍ നീങ്ങുന്ന ടൗട്ടേ നാളെ വൈകിട്ടോടെ ഗുജറാത്ത്‌ തീരത്തെത്തും. മറ്റന്നാള്‍ പുലര്‍ച്ചയോടെ പോര്‍ബന്ദറിനും ഭാവ്നഗറിനും ഇടയില്‍ കരതൊടും. കരയിലെത്തുമ്പോള്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും.

ഗുജറാത്ത്‌, ദിയു തീരത്ത് ഇതിനോടകം ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മുംബൈയുടെയും അഹമ്മദാബാദിന്‍റെയും തീരമേഖലയില്‍ കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Back to top button