IndiaLatest

മൂന്നാം തരംഗം നേരിടാനും തയ്യാര്‍ ;യോഗി ആദിത്യനാദ്

“Manju”

ലഖ്നോ: ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കോവിഡിന്റെ മൂന്നാം തരം​ഗം നേരിടാനും യു.പി തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക പരിശീലനം നേടിയ സംഘത്തിന് അധിക പരിശോധന കിറ്റ് നല്‍കുകയും അവരെ ​വിദൂര​ഗ്രാമപ്രദേശങ്ങളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഒളിച്ചുവെക്കാനൊന്നുമില്ല. എല്ലാം വ്യക്തമാണ്.
കോവിഡ് പരിശോധനയുടെയും ഫലത്തിന്റെയും മരണത്തിന്റെയും കണക്കുകള്‍ സര്‍ക്കാറിന്റെ കോവിഡ് പോര്‍ട്ടല്‍ വെബ്സൈറ്റിലുണ്ട് -ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ജനസംഖ്യകണക്കിലെടുക്കുമ്പോള്‍ കോവിഡ് രണ്ടാം തരം​ഗത്തില്‍ നിയന്ത്രണവിധേയമാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ സംഭവിച്ചില്ലെന്നും യോ​ഗി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ്, ഗാസിപൂര്‍ എന്നിവിടങ്ങിലെ ഗംഗാ തീരത്ത് ദിനംപ്രതി കണ്ടെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിവരികയാണ്. നിലവില്‍ 1,93,815 കൊവിഡ് രോഗികളാണ് ഉത്തര്‍പ്രദേശില്‍ ചികിത്സയിലുള്ളത്. ഇതുവരെ 6,957 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button