KeralaLatest

മന്ത്രിസഭയില്‍ 21 അംഗങ്ങള്‍; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും

“Manju”

തിരുവനന്തപുരം ; രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 അംഗങ്ങളുണ്ടാവുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. സിപിഎം 12, സിപിഐ 4, ജനതാദള്‍ എസ് 1, കേരള കോണ്‍ഗ്രസ് എം 1, എന്‍സിപി 1 എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന മന്ത്രിമാരുടെ എണ്ണം. പിന്നീടുള്ള രണ്ടു മന്ത്രി സ്ഥാനങ്ങള്‍ ഘടകക്ഷികള്‍ രണ്ടരവര്‍ഷം വീതം പങ്കിട്ടും.ജനാധിപത്യ കേരളകോണ്‍ഗ്രസും ഐഎന്‍എല്ലും ആദ്യ ടേമില്‍ മന്ത്രിമാരാകും. പിന്നീട് കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എസ് പാര്‍ട്ടി പ്രതിനിധികള്‍ മന്ത്രിമാരാകും.

എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം 18ന് ചേര്‍ന്ന് നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കും. സിപിഎമ്മിനായിരിക്കും സ്പീക്കര്‍ സ്ഥാനം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയ്ക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിനും. വിജയത്തിനു സഹായിച്ച ജനങ്ങളോട് എല്‍ഡിഎഫ് യോഗം നന്ദി അറിയിച്ചു. എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
കൊവിഡ് നിയന്ത്രങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളെ കുറച്ച്‌ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് തീരുമാനമെന്നും എ വിജയരാധവന്‍ പറഞ്ഞു

Related Articles

Back to top button